Vision 2030

Vision 2030

രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഉദാരമതികളുടെ അകമഴിഞ്ഞ സഹായവും സഹകരണവും കൊണ്ടാണ് HRDF ന് ഇത്രയധികം കാരുണ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കാനായത്. കരുണ വറ്റാത്ത മനസുകളെ നോക്കി കണ്ണുകളിൽ നിസ്സഹായതയും ഒപ്പം പ്രതീക്ഷയും നിറച്ച് ഗ്രാമ, ചേരി ജീവിതങ്ങൾ നമ്മുടെ സഹായങ്ങളും കാത്ത് നിൽക്കുന്നുണ്ട്. നമ്മുടെ ദൈനം ദിന ചെലവുകളിൽ അത്യാവശ്യമല്ലാത്ത ഏതെങ്കിലും ഒന്നിന്റെ തുക ഇവർക്ക് വേണ്ടി നീക്കിവെച്ചാൽ ഇരുലോകത്തും കരുണാമയനായ ദൈവം നമ്മെ സഹായിക്കുമെന്ന് ഉറപ്പാണ്.