About Us

About Us

നമ്മുടെ കേരളത്തിൽ ഇരുന്ന് കാണുന്ന അത്ര ഭംഗിയുണ്ടാകില്ല ഉള്ളറകളിലെ ഇന്ത്യക്ക്.ഉയർന്ന ജീവിത നിലവാരങ്ങളെക്കുറിച്ച് നാം നടത്തുന്ന ചർച്ചകളിലൊന്നും ഒരിക്കലും കടന്നു വരാത്ത, അടിസ്ഥാന ആവശ്യങ്ങൾക്ക്‌ വേണ്ടി പോലും പോരാടുന്ന ഒരു വലിയ വിഭാഗം മനോഹരമായി ഉയർത്തിക്കെട്ടിയ മതിലുകൾക്കപ്പുറം ജീവിക്കുന്നുണ്ട്.
1999 ൽ ഡൽഹി ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച ഒരു കൊച്ചു സംഘം ഇന്ന് ഇരുപതോളം സംസ്ഥാനങ്ങളിൽ വിശാലമായ വേരുകൾ പടർത്തി നിസ്സഹായർക്ക്‌ തണലേകി വളർന്നിരിക്കുന്നു.
ചേരികളിലും ഗ്രാമങ്ങളിലും പുഴുക്കളെപ്പോലെ ജീവിക്കുന്ന വലിയൊരു വിഭാഗത്തിന് കൈക്കുമ്പിൾ സഹായമെങ്കിലും എത്തിക്കാൻ സാധിച്ചതിൽ ഞങ്ങൾ ദൈവത്തെ സ്തുതിക്കുന്നു.
ഇന്ത്യയിലെ വിദ്യാഭ്യാസ,സാമൂഹിക,സാംസ്കാരിക മുന്നേറ്റത്തിന് ധൈഷണിക വും പ്രായോഗികവുമായ സേവനങ്ങൾ സമർപ്പിച്ച സർ സയ്യിദ് അഹമദ് ഖാനും മൗലാന അബുൽ കലാം ആസാദു മൊക്കെ സ്വപ്നം കണ്ട സാമൂഹിക പ്രതിബദ്ധതയുള്ള അലിഗർ മുസ്ലിം സർവ്വകലാശാലയുടെ സന്തതികളാണ് രാഷ്ട്രത്തിന് പുതിയ പ്രതീക്ഷകൾ നൽകി ഈയൊരു NGO ക്ക്‌ തുടക്കം കുറിച്ചത്.
അലിഗഢ് യൂണിവേഴ്സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന പിന്നീട് ദേശീയ, അന്തർദേശീയ തലങ്ങളിൽ ഇസ്‌ലാമി ക പ്രവർത്തനങ്ങളിലും, അക്കാദമിക തലങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ച് ഏവർക്കും സുപരിചിതനായ ഇസ്ലാമിക പണ്ഡിതനും ചിന്തകനുമായ ഡോ. ഹുസൈൻ മടവൂർ ആണ് ഈ ഫൗണ്ടേഷന്റെ സ്ഥാപകൻ.
ചെറിയ രൂപത്തിൽ ആരംഭിച്ച HRDF ഇന്ന് വിപുലമായ പ്രവർത്തന പദ്ധതികളുമായി അവശ ജനതയുടെ ആശ്രയമായി മാറിയിരിക്കുകയാണ്

ഡൽഹി, ഹരിയാന, മധ്യപ്രദേശ്, ഒറീസ്സ, ആസ്സാം, ബീഹാർ, ജാർഖണ്ഡ്, മഹാരാഷ്ട്ര,തുടങ്ങി ഇന്ത്യയുടെ ഒട്ടുമിക്ക സംസ്ഥാനങ്ങളും സന്ദർശിച്ച്
അവഗണിക്കപ്പട്ട സമൂഹത്തിന്റെ യഥാർത്ഥ പ്രശ്നങ്ങൾ പഠിച്ച് ആവശ്യമായ പരിഹാരങ്ങൾ ചെയ്യുകയാണ് ഫൗണ്ടേഷൻ.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കരുണാർദ്രരരായ സാമൂഹിക പ്രവർത്തകരുടെ സഹകരണത്തോടെയുള്ള നിരന്തര പരിശ്രമങ്ങളുടെ ഫലമായി ഒരു കൈകുമ്പിൾ സഹായം എന്ന നിലയിൽ Human research development foundation ( HRDF) എന്ന ചാരിറ്റി മുന്നേറ്റത്തിന് തുടക്കം കുറിക്കുന്നത്.